'ലോകത്ത് അത്യധികം സ്വാധീനം ചെലുത്തിയ മനുഷ്യരെ നയിക്കാന്‍ ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലവായനക്കാരെ അത്ഭുതപ്പെടുത്തുകയും മറ്റുചിലരാല്‍ എതിര്‍ത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തേക്കാം. പക്ഷേ ചരിത്രത്തില്‍ മതപരവും മതേതരവുമായ തലത്തില്‍ പരമോന്നതമായി വിജമം വരിച്ച ഒരേ ഒരു മനുഷ്യന്‍ അദ്ദേഹം മാത്രമാണ്.' - മൈക്കല്‍ എഛ്. ഹാര്‍ട്ട്.
'1. നേതാവ് അനുയായികള്‍ക്ക് സുസ്ഥിതി ഉണ്ടാക്കികൊടുക്കണം.
2. നേതാവ് അല്ലേങ്കില്‍ നേതാവാകേണ്ടിയിരുന്നവര്‍ജനങ്ങള്‍ക്ക് ആപേക്ഷികമായി സുരക്ഷിതത്വം ലഭിക്കുന്ന ഒരു സാമൂഹ്യഘടനക്ക് രൂപം നല്‍കണം.
3. ഈ നേതാവ് തന്റെ ജനങ്ങള്‍ക്ക് ഒരു കൂട്ടം വിശ്വാസ പ്രമാണങ്ങള്‍ ഉണ്ടാക്കികൊടുക്കണം.
'ഒരുവേള, എല്ലാ കാലഘട്ടങ്ങളിലേയും ഏറ്റവും മഹാനായ നേതാവ് ഈ മൂന്ന് കര്‍ത്തവ്യനിര്‍വ്വഹണങ്ങളും സമ്മേളിച്ച് മുഹമ്മദ് ആയിരുന്നു. ഒരു ചെറിയ അളവില്‍ മോശയും അതുതന്നെ ചെയ്തു.' -ജൂല്‍സ് മാസ്സര്‍മാന്‍.
'മുഹമ്മദ് ദയയുടെ ചൈതന്യമായിരുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ അദ്ദേഹത്തിന്റെ പ്രഭാവം അനുഭവിച്ചറിഞ്ഞവരും അതൊരിക്കലും മറക്കാത്തവരുമായിരുന്നു.' - ദിവാന്‍ ചന്ദ്ശര്‍മ
'ഭൗതിക സാഹചര്യങ്ങള്‍ ഇത്രയൊക്കെ മാറിയിട്ടും ചാഞ്ചല്യമന്യേ അവയെല്ലാം നേരുടാന്‍ സ്വയം സജ്ജമായ ഏതെങ്കിലും മനുഷ്യനുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.' - ആര്‍. വി.സി.ബോഡാലി.
'തീര്‍ച്ചയായും ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്തൊരു ഭാഗ്യത്താല്‍ മുഹമ്മദ് മൂന്ന് കാര്യങ്ങളുടെ സ്ഥാപകനാണ്. ഒരു രാഷ്്ട്രത്തിന്റെ, ഒരു സാമ്രാജ്യത്തിന്റെ, ഒരു മതത്തിന്റെയും.'- ആര്‍. ബോസ് വോര്‍ത് സ്മിത്
'എല്ലാ മതാചാര്യന്‍മാരിലും വെച്ച് ഏറ്റവും വിജയം കൈവരിച്ചത് മുഹമ്മദ് ആണ്.' -എന്‍സൈക്ലൊപീഡിയ ബ്രട്ടാനിക്ക
'അത്യാവേശത്താല്‍ അദ്ദേഹത്തെ മാനക്കേടിലാക്കാനുള്ള ഉദ്ദേശത്തോടെ ഈ മനുഷ്യന് ചുറ്റും കൂമ്പാരമാക്കപ്പെട്ട നുണകള്‍ നമ്മെ മാനക്കേടിലാക്കാന്‍ മാത്രമേ ഉതകുകയുള്ളൂ.' -തോമസ് കാര്‍ലൈന്‍
'ലക്ഷ്യത്തിന്റെ മഹത്വവും, മാര്‍ഗ്ഗങ്ങളുടെ ലഘുത്വവും, സംഭ്രമിപ്പിക്കുന്ന സാഫല്യവുമാണ് മാനവ പ്രതിഭയുടെ അളവുകോലെങ്കില്‍, ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ ആര്‍ക്കു ധൈര്യമുണ്ട്.' - ലാ മാര്‍ട്ടിന്‍
1 അഭിപ്രായ(ങ്ങള്‍):
good blog....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ