പ്രഫ. രാമകൃഷ്ണ റാവുവിന്റെ Muhammed the Prophet of Islam എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് മുഹമ്മദ് മഹാനായ പ്രവാചകന്‍ . അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക:
മുഹമ്മദ്
അറേബ്യന്‍ മരുഭൂമിയിലാണ് മുഹമ്മദിന്റെ ജനനം. മുസ്‌ലിം ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 20-ന്. 'അങ്ങേയറ്റം സ്തുതിക്കപ്പെടുന്നവന്‍' എന്നാണ് മുഹമ്മദ് എന്ന പദത്തിനര്‍ഥം. അറേബ്യയുടെ സന്തതികളില്‍ അത്യുന്നതനാണദ്ദേഹം. അനഭിഗമ്യമായ ആ സൈകതഭൂവില്‍ അദ്ദേഹത്തിന്ന് മുമ്പോ പിമ്പോ ജീവിച്ച സമ്രാട്ടുകളെക്കാളും കവിശ്രേഷ്ഠരെക്കാളും എത്രയോ മടങ്ങ് ഉന്നതന്‍. അദ്ദേഹം സമാഗതനാവുമ്പോള്‍ അറേബ്യ ഒരു മരുഭൂമി മാത്രമായിരുന്നു- വെറുമൊരു ശൂന്യത. ആ ശൂന്യതയില്‍നിന്ന് ഒരു പുതിയ...