എം. ഖുത്വ്‌ബ് പ്രബോധനത്തിലെഴുതിയ ലേഖനം ഇവിടെ എടുത്ത് ചേർക്കുന്നു.
അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) മാനുഷ്യകത്തിന്റെ
മാര്‍ഗദര്‍ശിയും സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍
ഉത്തമ മാതൃക കാഴ്‌ചവെച്ച നേതാവുമാണ്. അതുകൊണ്ടാണ് ബര്‍ണാഡ്‌ഷാ
പറഞ്ഞത്, `മുഹമ്മദിനെ പോലെ ഒരാള്‍ ലോകത്തിന്റെ ഭരണാധികാരിയായി
വരികയാണെങ്കില്‍ ലോകം ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം
പരിഹാരം കാണുകയും മാനവരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും
നയിക്കുകയും ചെയ്യുമായിരുന്നു' എന്ന്.
പ്രവാചകന്‍ മദീനയില്‍ രൂപപ്പെടുത്തിയ ഭരണഘടന പരിശോധിച്ചാല്‍
അദ്ദേഹത്തിന്റെ രാഷ്‌ട്രതന്ത്രജ്ഞത ബോധ്യപ്പെടും. നബിയുടെ ഹിജ്‌റയെ
തുടര്‍ന്ന്...