
സുദീര്‍ഘമായ പ്രാര്‍ഥനക്ക് ശേഷം നബി (സ) ബദ്റിലെ യോദ്ധാക്കള്‍ക്ക് അവസാന നിര്‍ദേശങ്ങള്‍ നല്‍കി. ഒരു കാര്യം പ്രത്യേകം തെര്യപ്പെടുത്തി. ഹാശിം കുടുംബത്തില്‍പെട്ട ആരെയും നിങ്ങള്‍ വധിക്കരുത്. കൂടാതെ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസ്, ഹിശാമിന്റെ പുത്രന്‍ അബുല്‍ ബഹ്തരി, ആമിറിന്റെ പുത്രന്‍ ഹാരിസ്, അസ്വദിന്റെ പുത്രന്‍ സംഅ എന്നിവര്‍ക്കും ജീവഹാനി വരുത്തരുത്. വിധിവശാല്‍ ഹാരിസിനെ ഖുബൈബും സംഅയെ സാബിത്തും രണമൂര്‍ഛയില്‍ തിരിച്ചറിയാനാവാതെ വധിച്ചു. അബുല്‍...