നജ്റാനില്‍നിന്ന് ഒരു സംഘം ക്രൈസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന്‍ അവരെ സ്വീകരിച്ച് പള്ളിയിലേക്കാനയിച്ചു. അവര്‍ക്ക് വിശ്രമത്തിനും മറ്റും സൌകര്യമൊരുക്കിയത് അവിടെ പള്ളിയില്‍ തന്നെയായിരുന്നു. പ്രാര്‍ഥനാ സമയമായപ്പോള്‍ നബി തിരുമേനി തന്റെ അതിഥികളായെത്തിയ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പള്ളിയില്‍ തന്നെ സൌകര്യം ചെയ്തുകൊടുത്തു. അവര്‍ തങ്ങളുടെ മതാചാരമനുസരിച്ച് പ്രവാചകന്റെ പള്ളിയില്‍ വെച്ചുതന്നെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു.
ക്രൈസ്തവ സഹോദരന്മാര്‍ നബി തിരുമേനിയുമായി ദീര്‍ഘനേരം ആശയവിനിമയം നടത്തി. അവിടുന്ന് അവരുടെമുമ്പില്‍ ദൈവിക സന്മാര്‍ഗം വിശദമായി വിവരിച്ചു. അതിലൂടെ അവര്‍ക്ക് സത്യം...